ഹരിപ്പാട്: നല്ലാണിക്കൽ ഉണിശേരിൽ ദേവീക്ഷേത്രത്തിൽ മകരപൂര മഹോത്സവം ഇന്ന് മുതൽ 22 വരെ നടക്കും. ഇന്ന് വൈകിട്ട് 9ന് ക്ഷേത്രം തന്ത്രി ശർമ്മഹരിദാസൻ, ക്ഷേത്രം മേൽശാന്തി അനിൽ കുമാർ എന്നിവരുടെ കർമികത്വത്തിൽ കൊടിയേറും. നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷപൂജ, നാരായണീയം, സോപാനസംഗീതം, പുള്ളുവൻപാട്ട്, ദീപകാഴ്ച, ഒറ്റചെണ്ടമേളം എന്നിവ നടക്കും. 20ന് തിരു: മുടിയുടെയും കോലത്തിന്റെയും അകമ്പടിയോടെ ദേശതാലം നല്ലാണിക്കൽ അഞ്ചുമനയ്ക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കുലവാഴ വെട്ടോടെ ക്ഷേത്രത്തിൽ എത്തി ചേരും.