a
സഹകരണ സംരക്ഷണ സമിതി രൂപീകരണ യോഗം മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ ആഫീസിൽ മാവേലിക്കര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സമിതി രൂപീകരണ യോഗം മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ മാവേലിക്കര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.മധുസൂദനൻ, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം ബിനു ചെന്നിത്തല, സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള, മാവേലിക്കര അസി.രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. മാവേലിക്കര സർക്കിൾ സഹകരണ യൂണിയൻ അംഗം അഡ്വ.ജി.അജയകുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി എം.എസ്.അരുൺ കുമാർ എം.എൽ.എ, ജി.ഹരിശങ്കർ, കെ.ഗോപൻ, മുരളി തഴക്കര (രക്ഷാധികാരികൾ), ഐപ്പ് ചാണ്ടപ്പിള്ള (ചെയർമാൻ), ബിനു, കോശി പൈനുംമൂട്ടിൽ, വിശ്വം പടനിലം (വൈസ് ചെയർമാൻമാർ), കോശി അലക്സ് (കൺവീനർ), അഡ്വ.ജി.അജയകുമാർ, എ.ശ്രീജിത്ത്, ശ്രീപ്രകാശ്, ജി.പുരുഷോത്തമൻ (ജോ.കൺവീനർമാർ) എന്നിവരെ തി​രഞ്ഞെടുത്തു.