photo

ആലപ്പുഴ: സ്വാമി വിവേകാനന്ദന്റെ 158-ാം ജന്മദിനത്തിന്റെ ഭാഗമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എയ്ഡ്‌സ് ബോധവത്കരണവും എച്ച്.ഐ.വി പ്രതിരോധ പ്രചാരണവും നടത്തി. എച്ച്.ഐ.വി എയ്ഡ്‌സ് ടെസ്റ്റിംഗും ഐ.ഇ.സി ഡിസ്ട്രിബ്യൂഷനും നടന്നു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് എഡ്യുക്കേറ്റർ കെ.ജെ. പ്രവീൺ അദ്ധ്യക്ഷനായി. മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് മാനേജർ മനോജ് സെബാസ്റ്റ്യൻ, മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ ഓഫീസർ ശാലിനി, പ്രോജക്ട് കൗൺസിലർ ശ്രീലക്ഷ്മി, ഹെൽത്ത് എഡ്യൂക്കേറ്റേഴ്‌സായ സുമ, ഗായത്രി, നമിത എന്നിവർ പങ്കെടുത്തു.