മൂന്ന് കടകളിലും മോഷണം

അമ്പലപ്പുഴ: കരുമാടി ഞൊണ്ടി മുക്കിലെ ഗുരുമന്ദിരത്തിലെ രണ്ടു കാണിക്കവഞ്ചികൾ പൊട്ടിച്ച് പണം അപഹരിച്ചു.സമീപത്തെ മൂന്ന് കടകളിലും മോഷണം നടന്നു.പുലർച്ചെ കാണിക്കവഞ്ചികൾ തകർന്ന നിലയിൽ കണ്ട ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുമന്ദിരത്തിനു സമീപത്തെ മാർജിൻ ഫ്രീ മാർക്കറ്റ്, ബിരിയാണി കട, സ്റ്റേഷനറിക്കട എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്. സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് കഞ്ഞിപ്പാടം വട്ടപ്പായിത്തറ ക്ഷേത്രത്തിലെ 4 കാണിക്കവഞ്ചികൾ പൊട്ടിച്ച് കവർച്ച നടത്തിയിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടു വീട്ടമ്മമാരുടെ 6 പവന്റെ സ്വർണമാല പട്ടാപ്പകൽ കവർകേസിലും പ്രതിയെ പിടിക്കാനായിട്ടില്ല.