ഹരിപ്പാട്: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ബിജു കൊല്ലശേരിയുടെ ഒന്നാം ചരമ വാർഷികാചരണം സബർമതി സ്പെഷ്യൽ സ്കൂളിന്റെയും സർവ്വോദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സബർമതി ചെയർമാൻ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികളെ ആദരിക്കുവാൻ വരും വർഷങ്ങളിൽ എൻഡോവ്മെൻ്റ് അവാർഡുകൾ ഏർപ്പെടുത്തുവാൻ തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.ബി. ബാബുപ്രസാദ്, അഡ്വ. എം.ലിജു, എ.കെ രാജൻ, എം.കെ വിജയൻ, അഡ്വ. ബി.രാജശേഖരൻ, എസ്. ദീപു, കെ.കെ സുരേന്ദ്രനാഥ്, അനിൽ ബി കളത്തിൽ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, രഞ്ജിത് ചിങ്ങോലി, അഡ്വ.വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, എസ്.സുജിത്, ശ്രീദേവി രാജൻ, എം.ആർ ഹരികുമാർ, എസ്. വിനോദ് കുമാർ, എം.ബി അനിൽ മിത്ര, എം.പി. പ്രവീൺ, കെ. ബാബുകുട്ടൻ, വിഷ്ണു ആർ ഹരിപ്പാട്, കെ. എസ് ഹരികൃഷ്ണൻ, ഷംസുദ്ദീൻ കായിപ്പുറം, ശ്രീദേവി രാജു സി. പ്രസന്നകുമാരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.