arr

അരൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ എരമല്ലൂരിലെ ഖാദി സ്പിന്നിംഗ് ശാല സന്ദർശിച്ചു. ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കുമെന്നും കുടിശ്ശികയായി നൽകാനുള്ള ഡി.എ , ഇൻസെൻറീവ് എന്നിവ എത്രയും വേഗം നൽകുന്നതിനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എരമല്ലൂരിൽ ആധുനികരീതിയിലുള്ള ചർക്ക സ്ഥാപിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് പി.ജയരാജൻ അറിയിച്ചു. ഖാദി ബോർഡ് സെക്രട്ടറി ഡോ.രതീഷ്, പ്രൊജക്ട് ഓഫീസർ ഗിരിജ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്‌, പി.ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.