
ആലപ്പുഴ: ഒമിക്രോൺ ഭീഷണിക്ക് പിന്നാലെ ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ഒരാഴ്ചക്കുള്ളിൽ ടി.പി.ആർ നിരക്ക് 17.47 ശതമാനത്തിലെത്തി. രോഗമുക്തരുടെ എണ്ണം കുറയുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സമ്പർക്ക വ്യാപനം ഉയരുകയാണ്.
ഇന്നലെ 586 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ 39 പേർക്കാണ് ഒമിക്രോൺ ബാധിച്ചത്. ആറുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേർ യു.എ.ഇയിൽ നിന്നും ഒരാൾ തുർക്കിയിൽ നിന്നും എത്തിയതാണ്. 577 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രണ്ടുപേർ വിദേശത്ത് നിന്ന് എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 90 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 2365 ആയി.