
അമ്പലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച സൗരോർജ്ജ പാനലിന്റെയും തായ്‌ക്വാണ്ടോ പരിശീലനത്തിന്റെയും ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയ അദ്ധ്യക്ഷയായി. അനർട്ട് ജില്ലാ പ്രോജക്ട് ഓഫീസർ വി.എ. അമൽനാഥ് സൗരോർജ പദ്ധതി വിശദീകരിച്ചു. അമ്പലപ്പുഴ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സി. എൻജിനിയർ ആർ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ തായ്‌ക്വാണ്ടോ അസോസിയേഷൻ പ്രസിഡൻ്റ് എം.ടി. ജോളി, സ്കൂൾ പ്രിൻസിപ്പൽ എ. സുമ, എച്ച്.എം വി.എസ്. സന്നു, എസ്.എം.സി ചെയർമാൻ ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു സ്വാഗതം പറഞ്ഞു.