
അമ്പലപ്പുഴ: പുന്നപ്ര പറവൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മൈക്രോ ഫിനാൻസ് വായ്പാ വിതരണം നടത്തി. ഓഫീസ് അങ്കണത്തിൽ ചേർന്ന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ വായ്പ വിതരണം ചെയ്തു. രണ്ട് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളിലായി 31 പേർക്ക് 9.7 ലക്ഷം രൂപയും 19 വനിതാ എസ്.എച്ച്.ജികളിലെ 199 പേർക്ക് 63.55 ലക്ഷവുമടക്കം 230 പേർക്ക് 73.25 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംഘം പ്രസിഡന്റ് ടി.എസ്. ജോസഫ് അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി. സരിത, എൻ.പി. വിദ്യാനന്ദൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്, പി.എസ്. ദിവ്യ, സുധർമ്മ ബൈജു എന്നിവർ സംസാരിച്ചു. വി.പി. അൽഫോൺസ സ്വാഗതം പറഞ്ഞു.