ആലപ്പുഴ: ദേശീയപാത ആറുവരി പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളിലെ വാടകക്കാർക്ക് നഷ്ടപരിഹാരത്തിനായി 15ന് വൈകിട്ട് അഞ്ചുവരെ മതിയായ രേഖകൾ സഹിതം ദേശീയപാത സ്ഥലമെടുപ്പ് തഹസിൽദാരുടെ ഓഫീസിൽ അപേക്ഷ നൽകണം. നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് സ്ഥലമെടുപ്പ് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.