ആലപ്പുഴ: സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ശാസ്ത്ര കൗൺസിലും ചേർന്ന് തയ്യാറാക്കിയ ആലപ്പുഴയുടെ സ്വാതന്ത്ര്യ സമര ജ്വാലകൾ എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10ന് ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം നിർവഹിക്കും.വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല അദ്ധ്യക്ഷത വഹിക്കും.