election

ആലപ്പുഴ: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി ചോദ്യോത്തര മത്സരം സംഘടിപ്പിച്ചു. വോട്ടിന്റെ പ്രാധാന്യം സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണവും നടത്തി. തിരഞ്ഞെടുപ്പ് പ്രചാരകനും പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനുമായ ഫിറോസ് അഹമ്മദാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. സക്കറിയ ബസാർ ഈസ്റ്റ് വെനീസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആന്റണി സ്‌കറിയ അദ്ധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ ഫിറോസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.