ആലപ്പുഴ: കായംകുളത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പതാകയും കൊടിമരവും എസ്.എഫ്.ഐക്കാർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിൽ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് പ്രതിഷേധിച്ചു. പ്രകടനത്തിന് നേതൃത്വം നൽകിയ അരിതാബാബു, പുതുപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരീസ് എന്നിവർക്ക് പരിക്കേറ്റു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാബുപ്രസാദ് ആവശ്യപ്പെട്ടു.