കായംകുളം: കായംകുളം നഗരസഭയിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് കാദിശ ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.

നഗരസഭ ചെയർ പേഴ്സൺ പി.ശശികല , വൈസ് ചെയർമാൻ ജെ.ആദർശ്, പ്രിൻസിപ്പൽ കൃഷിഓഫീസർ ആർ. ശ്രീരേഖ ,മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി .ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ,. സുകുമാരപിള്ള എന്നിവർ സംസാരിക്കും.