കറ്റാനം: ടങ് ട്വിസ്റ്ററിന് ഇന്ത്യ ബുക്ക്, ഏഷ്യബുക്ക്, കലാംസ് വേൾഡ് റെക്കാഡുകൾ കരസ്ഥമാക്കി ഏഴാം ക്ലാസുകാരി. കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥി നന്ദന ഹരി (13)യാണ് ദൈർഘ്യമുള്ള ടങ് ട്വിസ്റ്റർ ഒരു മിനിട്ടിൽ ഇരുപത്തി ഒന്ന് പ്രാവശ്യം ഉച്ചരിച്ച് റെക്കാഡ് നേട്ടം കൈവരിച്ചത്. ഡിസംബറിലായിരുന്നു മത്സരം. ക്വിസ് മത്സരങ്ങളിൽ ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള നന്ദന മികച്ച ഗായിക കൂടിയാണ്. കായംകുളം ഭരണിക്കാവ് തെക്കേ മങ്കുഴി ഹരിഭവനത്തിൽ ഹരിയുടെയും അദ്ധ്യാപിക യമുനയുടെയും ഏകമകളാണ്.