
മാവേലിക്കര : 25വർഷക്കാലത്തെ വെള്ളാപ്പള്ളി നടേശന്റെ ഉജ്ജ്വല നേതൃത്വം എസ്.എൻ.ഡി.പി യോഗത്തിനും, എസ്.എൻ ട്രസ്റ്റിനും പുത്തനുണർവ് നൽകിയെന്ന് എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് പറഞ്ഞു. ഉമ്പർനാട് 3013-ാം നമ്പർ മഹാകവി കുമാരനാശാൻ സ്മാരക ശാഖായോഗം പുതിയതായി പണി കഴിപ്പിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാഖാ യോഗം പ്രസിഡന്റ് പ്രസാദ് പി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര ചികിത്സാ ധനസഹായ വിതരണവും, രാജൻ ഡ്രീംസ് സ്കോളർഷിപ്പ് വിതരണവും നടത്തി. അഡ്. കമ്മറ്റി അംഗം വിനു ധർമ്മരാജൻ സംഘടനാ സന്ദേശം നൽകി. അഡ്. കമ്മറ്റി അംഗം സുരേഷ് പള്ളിക്കൽ മുഖ്യ പ്രഭാഷണവും, ശാഖാ സെക്രട്ടറി സത്യ ബാബു ആമുഖ പ്രസംഗവും നടത്തി. വനിതാ സംഘം യൂണിയൻ ചെയർമാൻ എൽ അമ്പിളി, കൺവീനർ സുനി വിജു, യൂത്തുമൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ്, കൺവീനർ ശ്രീജിത്ത് ,മേഖലാ ചെയർമാൻ മുരളി അഷ്ടമി, കൺവീനർ എൻ വിജയൻ.വൈസ് ചെയർമാൻ രവികുമാർ ഉമ്പർനാട്, രാജീവ് തെക്കേക്കര ,ഷനോജ് പള്ളിക്കൽ, ശാഖാ വൈസ് പ്രസിഡന്റ് ഹരിദേവൻ എസ് തുടങ്ങിയവർ സംസാരിച്ചു.