panavally

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് കേരഗ്രാമം പദ്ധതിയിൽ തെങ്ങ് ക്ലീൻ ചെയ്ത് മരുന്നടിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാർഡ് കുന്തറയിൽ നടന്നു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ബേബി ചാക്കോ, കൃഷി ഓഫീസർ ഫാത്തിമ റഹ്യാനത്ത്, സി.പി. സ്വയംവരൻ തുടങ്ങിയവർ പങ്കെടുത്തു.