തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാവിലെ ശിവേലിക്ക് ഗരുഡവാഹനത്തിൽ ഭഗവാന്മാർ എഴുന്നെള്ളുമ്പോൾ ഗജവീരന്മാർ അകമ്പടി സേവിക്കും. വൈകിട്ട് കാഴ്ച ശ്രീബലിക്കും രാത്രി മകരവിളക്കിന് ഗജവാഹനത്തിലുമായാണ് ഇരു മൂർത്തികളുടെയും എഴുന്നെള്ളത്ത്. വളമംഗലം തെക്ക് 1054-ാം നമ്പർ എൻ.എൻ.എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം.