ചേർത്തല: നഗരസഭ കൃഷിഭവൻ വഴി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ അപേക്ഷകൾ 15 വരെ സ്വീകരിക്കും. പദ്ധതി മുഖേന തെങ്ങുകളുടെ തടം തുറക്കുന്നതിനും ജൈവ, രാസവള, കീടനാശിനി പ്രയോഗത്തിനും ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈകൾ നടുന്നതിനും മോട്ടോർ പമ്പ് സെറ്റും തെങ്ങുകയറ്റ യന്ത്റവും വാങ്ങുന്നതിനും ജൈവവള നിർമ്മാണത്തിനും ആനുകൂല്യം നൽകും. അപേക്ഷകൾ കൗൺസിലർമാർ, വാർഡ് കൺവീനർമാർ മുഖേന കൃഷി ഭവനിൽ എത്തിക്കണമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.