1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം നാരകത്ത ശാഖയിൽ പുതുതായി നിർമ്മിച്ച നവതി സ്മാരക മന്ദിരവും സ്കോളർഷിപ്പ് വിതരണവും ശാഖാ പ്രസിഡന്റ് പി.കെ. രവിയും പൊതുസമ്മേളനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയും ഉദ്ഘാടനം ചെയ്തു.

ശാഖാ വൈസ് പ്രസിഡന്റ് പി.കെ. സുകുമാരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എ ഹിന്ദിക്ക് എട്ടാം റാങ്ക് നേടിയ അഞ്ജു സജുവിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും അനുമോദിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.ബി. ദിലീപ്, എൻ.കെ. ശിവൻകുട്ടി, സജേഷ് ശാന്തി, വി.എസ്. സന്തോഷ് കുമാർ, ആർ. പ്രജിത്ത്, പി.സി. യശോധരൻ, കെ.പി. പ്രകാശ്, കെ.പി. ശിശുപാലൻ, മൂർത്തി തൊളാട്, അർജുൻ.കെ. ഷാജി, ദീപിക രഞ്ജിത്ത്, രേവതി പ്രവീൺ, ആര്യ സുനീഷ്, അതുല്യ സുരേഷ്, മനു ഉത്തമൻ എന്നിവർ സംസാരിച്ചു