ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം 16ന് നടക്കും. രാവിലെ 8 മുതൽ ഭക്തർക്ക് പൊങ്കാല സമർപ്പിക്കാം. ക്ഷേത്രം തന്ത്രി കീഴ്പ്പാതായപ്പിള്ളി മന ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 5.30ന് സർപ്പബലി. ആമയിട ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്. നാളെ രാവിലെ മഹാമൃത്യുഞ്ജയ ഹോമവും നാരങ്ങാ വിളക്കും. 17ന് രാവിലെ 8നാണ് ആയില്യം പൂജകൾ.