ആലപ്പുഴ: റെഫ്രിജറേഷൻ എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി മിനിമം വേതനം നടപ്പാക്കണമെന്ന് എച്ച്.വി.എ.സി.ആർ എൻജിനിയേഴ്സ് അസോസിയേഷൻ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. റജികുമാർ പൊന്നൂരേത്ത് ഉദ്ഘാടനം ചെയ്തു. ഡി. തിലകരാജ് അദ്ധ്യക്ഷനായി. എസ്. ഹരികുമാർ, എ.ടി. ശശി, ബസുലാൽ, സിബിച്ചൻ, ഹരികുമാർ ചെങ്ങന്നൂർ, അജിത്ത് ചേർത്തല, അനിൽകുമാർ, സി.എക്സ്. ഫ്രാൻസിസ്, ആർ. ബിജു, സതീഷ് പടനിലം, സുധീർ, ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റജികുമാർ പൊന്നൂരേത്ത് (പ്രസിഡന്റ്), എസ്. ഹരികുമാർ (സെക്രട്ടറി), ബേബി ചേർത്തല (ട്രഷറർ), ഡി. തിലകരാജ് (വൈസ് പ്രസിഡന്റ്), അജിത്ത് ചേർത്തല, ഹരികുമാർ ചെങ്ങന്നൂർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.