
ചേർത്തല: മുഹമ്മ കല്ലാപ്പുറം വിശ്വഗാജി മഠത്തിന്റെ 2022 ലെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എസ്.കെ ഫൗണ്ടേഷൻ ചെയർമാൻ ശശികലാധരൻ വെള്ളാപ്പള്ളി നിർവഹിച്ചു .വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയുടെ സഹായത്തോടെ പഠന കേന്ദ്രവും തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വേദിയൊരുക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി വിദഗ്ദ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സ്വാമി അസ്പർശാനന്ദയുടെ മഠം സെക്രട്ടറി സ്ഥാനലബ്ധിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഏപ്രിലിൽ നടത്തും. ഇതിന്റെ ഭാഗമായി ഗുരുപൂജാ ഹാൾ നിർമ്മിക്കും. നിത്യ അന്നദാനവും ഉണ്ടായിരിക്കും. സോമൻ കുന്നംകരി, അഡ്വ. വി. മോഹൻദാസ്, ഇ.കെ. ജയൻ, സ്വാമി ശിവബോധാനന്ദ, ആർ. രമണൻ, ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട് എന്നിവർ സംസാരിച്ചു.