ചേർത്തല: ജില്ലാ വോളിബാൾ അസോസിയേഷൻ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ യൂത്ത് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ വോളിബാൾ ടീം സെലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ എട്ട് മുതൽ തണ്ണീർമുക്കം ബി.എസ്.എ മൈതാനിയിൽ നടക്കും. 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. വയസ് തെളിയിക്കുന്ന രേഖയുടെ കോപ്പിയും ഫോട്ടോയുമായി എത്തണം. മ​റ്റു ജില്ലയിൽ നിന്നെത്തുന്ന കുട്ടികൾ എൻ.ഒ.സി കൈയിൽ കരുതിയിരിക്കണം. ഫോൺ: 9495439514.