ചാരുംമൂട്: ചാരുംമൂട് വി.വി.എച്ച്.എസ്.എസിന് മുന്നിൽ എസ്.എഫ്.ഐയുടെ കൊടിമരവും കൊടികളും തീയിട്ടു നശിപ്പിച്ച കേസിൽ അഞ്ച് കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. റിയാസ് പത്തിശേരിൽ, അനീഷ്, ഷേക് ഫയാസ്, റീജാ ഷാജി ജോർജ്, ജിഷാ ഷാജി ജോർജ് എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റി ഓഫീസിന് നേരെ നടന്ന അക്രമണത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ അഖിൽ,.ജി.കൃഷ്ണൻ, ഗോപീകൃഷ്ണൻ, ശ്യാംലാൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.