
ചേർത്തല: കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്കൂളിൽ സൗരോജ പാനൽ സ്ഥാപിച്ച് 20 കെ.വി സൗരോർജ നിലയം ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്കൂൾ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ശേഷിക്കുന്നവ കെ.എസ്.ഇ.ബിക്ക് കൈമാറും. പ്രതിദിനം 80 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 60 സോളാർ പാനലുകളും 25 കിലോ വാട്ട് ശേഷിയുള്ള ഇൻവെർട്ടറുകളുമാണ് ഉള്ളത്. ഉത്പാദിപ്പിക്കുന്നതിന്റെ 10 ശതമാനമാണ് സ്കൂളിന് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനാഭായി അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം മിനിമോൾ, സ്കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എസ്. സുജീഷ, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവർ പങ്കെടുത്തു.