
തുറവൂർ: പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തൈക്കാട്ടുശേരി കായലിൽ അഞ്ചുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഫിഷറീസ് വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. തൈക്കാട്ടുശേരി കടവിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. സി.ഒ. ജോർജ്, ലത ശശിധരൻ, പ്രസീത, ഫിഷറീസ് ഉദ്യോഗസ്ഥരായ മിനി, ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.