തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് നടക്കും. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. കെ.എം. മണിലാൽ അദ്ധ്യക്ഷനാകും. ടി. സത്യൻ, മിനേഷ് മഠത്തിൽ, ഗോകുൽ, ഗീതാ മനോഹരൻ, എം.ആർ. ലോഹിതാക്ഷൻ, എം. വിശ്വംഭരൻ എന്നിവർ സംസാരിക്കും.