എരമല്ലൂർ: ചമ്മനാട് ഇ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ 1988 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം എരമല്ലൂരിൽ നടന്നു. കെ.എൻ. സുനിൽകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ അഡ്മിൻമാരായ കിച്ചലു, സുനിൽ കുമാർ, ജി. ബാബു, ബിജിരാജ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുഞ്ഞുമോൻ, പുഷ്കരൻ, സുധ, ഗിരീഷ്, ഷീജ എന്നിവർ സംസാരിച്ചു. കിച്ചലു സ്വാഗതവും കെ.വി. ദേവരാജ് നന്ദിയും പറഞ്ഞു.