
മാന്നാർ : പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ സാമ്പത്തിക ശാസ്ത്രവിഭാഗം അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി ഡോ.ഷീബ വി.ടി ഉദ്ഘാടനവും ജെൻഡർ ഇക്കണോമിക്സിനെ ആസ്പദമാക്കി പ്രഭാഷണവും നടത്തി. കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. അഭയചന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു. മാന്നാർ യു.ഐ.റ്റി പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് ഉപഹാരം നൽകി. വകുപ്പ്മേധാവി പ്രൊഫ. പ്രിയദർശിനി, ഐ.ക്യു.എ.സി കൺവീനർ പ്രൊഫ.അരുൺ ആർ, അസോസിയേഷൻ സെക്രട്ടറി അമൽ.എ എന്നിവർ സംസാരിച്ചു.