
ആലപ്പുഴ: സൗരോർജ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കുന്ന അനർട്ടിന്റെ പദ്ധതിയായ സൗരതേജസിന്റെ ജില്ലാതല ബോധവത്കരണവും സ്പോട്ട് രജിസ്ട്രേഷനും ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ എ.എം. ആരിഫ് എം.പി ആദ്യ ഗുണഭോക്താവായി പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം ചെയ്തു. 15, 16 തീയതികളിൽ വൈകിട്ട് 6 വരെ നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയിലും രജിസ്ട്രേഷൻ ക്യാമ്പിലും ഉപഭോക്താക്കൾക്ക് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാം.
എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, യു.ബി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനർട്ടിന്റെ ഹെൽപ്പ് ഡെസ്കും പ്രവർത്തനസജ്ജമാണ്. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സബ്സിഡി 2022 ജൂണിൽ അവസാനിക്കും.