
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ശാസ്ത്ര കൗൺസിലും ചേർന്ന് തയ്യാറാക്കിയ ആലപ്പുഴയുടെ സ്വാതന്ത്ര്യ സമര ജ്വാലകൾ എന്ന പ്രാദേശിക ചരിത്ര പുസ്തകം ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല അദ്ധ്യക്ഷയായി. എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ചേർന്നാണ് പുസ്തകത്തിനുവേണ്ടി ചരിത്രക്കുറിപ്പുകൾ തയ്യാറാക്കിയത്. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ സാമൂഹ്യശാസ്ത്ര കൗൺസിൽ ജില്ലാ സെക്രട്ടറി ഐസക് ഡാനിയലിനെ വി.ആർ. ഷൈല ചടങ്ങിൽ ആദരിച്ചു.