
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 588 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 564 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.01 ശതമാനമാണ്. 144 പേർ രോഗമുക്തരായി. നിലവിൽ 2730 പേരാണ് ചികിത്സയിലുള്ളത്.