ആലപ്പുഴ: ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസം ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, കഥാരചന, കവിതാരചന, ഉപന്യാസം, വെർച്വൽ ക്വിസ്, മുദ്രാവാക്യരചന എന്നിവയാണ് മത്സരങ്ങൾ. വിശദാംശങ്ങൾ www.natpac.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.