vezhathar-patashekharam

മാന്നാർ: കുരട്ടിശ്ശേരി പുഞ്ചയിലെ വേഴത്താർ പാടശേഖരത്തിൽ കഴിഞ്ഞ വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിക്കാത്തതിൽ കർഷകർ പ്രതി​ഷേധത്തി​ൽ. വേഴത്താർ പാടശേഖരത്തിലെ 240ഏക്കറിൽ കഴിഞ്ഞ പുഞ്ചകൃഷി നശിച്ചുപോയ കർഷകരിൽ പകുതിയിലധികം പേർക്കും അടുത്ത കൃഷിയെത്തിയിട്ടും ഇൻഷ്വറൻസ് തുക പോലും ലഭ്യമായിട്ടില്ല. കൃഷി ഉപേക്ഷിക്കാനിരുന്ന കർഷകർ പോളയും പായലും നിറഞ്ഞപാടം ട്രാക്ടർ ഉപയോഗിച്ച് നിലംഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 240 ഏക്കറിലും കൃഷി ചെയ്യുവാൻ ഇപ്പോൾ തയ്യാറാകുന്നുവെങ്കിലും കഴിഞ്ഞ കൃഷിയുടെ നഷ്ടപരിഹാരം നേടിയെടുക്കുവാൻ സമരപരിപാടികൾക്ക് പാടശേഖരസമിതി നേതൃത്വം നൽകുമെന്ന് പാടശേഖര സെക്രട്ടറി ബിജുഇക്‌ബാലും പ്രസിഡന്റ് മദൻ മോഹൻ ജി.പിള്ളയും
അറിയിച്ചു.