മാന്നാർ: നഫീസത്തുൽ മിസ്‌രിയ വനിതാ ഇസ്‌ലാമിക് കോളേജിൽ (വഫിയ്യ) രക്ഷാകർതൃ യോഗവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും നടത്തി. കോളേജ് ചെയർമാൻ മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വാഫി അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.അലി ഹുസൈൻ വാഫി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി, സക്കറിയ ബാഖവി, ഇബ്രാഹിം ഫൈസി എന്നിവർ സംസാരിച്ചു.