ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജി​ത്ത് ശ്രീനിവാസനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഇരവുകാട് ഭാഗത്തെ പറമ്പിൽ നിന്നും തോട്ടിൽ നിന്നുമാണ് കുറ്റകൃത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട രണ്ട് വടിവാളുകൾ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 18 പേരാണ് ഇതുവരെ അറസ്റ്റിലായത്.