മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. മുന്നൊരുക്കം കൂടാതെയാണ് യോഗം നടത്തിയതെന്ന് യു.ഡി.എഫ് പർലമെന്ററി പാർട്ടി ലീഡർ സുജിത്ത് ശ്രീരംഗം ആരോപിച്ചു. പഞ്ചായത്ത് യോഗത്തി​ന്റെ മിനിറ്റ്സിൽ പ്രസിഡന്റ് ഒപ്പ് വയ്ക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.