
ആലപ്പുഴ: കേരളാ ഒളിമ്പിക്സിന് മുന്നോടിയായുള്ള ആലപ്പുഴ ഒളിമ്പിക്സിൽ ആദ്യ സ്വർണം ധ്യാൻചന്ദ് ഹോക്കി അക്കാഡമി സ്വന്തമാക്കി. ഹോക്കി സീനിയർ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ധ്യാൻചന്ദ് അക്കാഡമിക്കാണ് വിജയം. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പുരുഷ വിഭാഗം വെള്ളി മെഡൽ അരൂർ അക്കാഡമിയും വെങ്കലം ഇലവൻ കായംകുളവും, വനിതാ വിഭാഗം വെള്ളി അക്വിനാസ് അക്കാഡമിയും വെങ്കലം അരൂർ ഇലവനും നേടി. ഇന്ന് രാവിലെ 10ന് ചേർത്തല ഷൂട്ടിംഗ് റേഞ്ചിൽ റൈഫിൽ മത്സരവും, ചേർത്തല ബോയ്സ് സ്കൂളിൽ ഹാൻഡ്ബാൾ മത്സരവും നടക്കും.