
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ശ്രീദേവീ ക്ഷേത്രത്തിൽ കൊടിമര നിർമാണത്തിന് തുടക്കമായി. വണ്ടാനം കൈലാസത്തിൽ ഷിബിനാണ് വഴിപാടായി കൊടിമരം നിർമ്മിച്ചു നൽകുന്നത്. പിത്തളയിൽ തീർത്ത കൊടിമരത്തിന്റെ നിർമാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇന്നലെ രാവിലെ ക്ഷേത്ര നടയിൽ ഷിബിനെ പൂർണ കുംഭം നൽകി സ്വീകരിച്ചു.തുടർന്ന് ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിമര ശിലാസ്ഥാപന ചടങ്ങ് നടന്നു. ക്ഷേത്ര യോഗം പ്രസിഡന്റ് ഉദയകുമാർ, സെക്രട്ടറി ബി. ശ്രീകുമാർ ,വൈസ് പ്രസിഡന്റുമാരായ വേണു, പൊടിയൻ, ജോയിന്റ് സെക്രട്ടറി ഷാജി, കൺവീനർ ലാലൻ, രക്ഷാധികാരി ഗോപാലകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു.