sagar

ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയിൽ നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ സാഗർമിത്രകളെ നിയോഗിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗമായ ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളായ, 35 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. വലിയഴീക്കൽ, ആറാട്ടുപുഴ, വാടയ്ക്കൽ സൗത്ത്, ചെട്ടികാട്, പൊള്ളേത്തെ, ചേന്നവേലി, തൈക്കൽ, പള്ളിത്തോട് നോർത്ത് എന്നീ മത്സ്യഗ്രാമങ്ങളിലാണ് ഒഴിവുള്ളത്. പൂരിപ്പിച്ച അപേക്ഷ 21നകം അതത് മത്സ്യഭവനുകളിലോ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 0477 2251103.