tur

തുറവൂർ: ദേവീ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി ഇന്നലെ രാവിലെ തിരുനിലത്ത് തിരുമലേശന്റെ വസതിയിൽ നിന്ന് കൊടിക്കയറും ദേവസ്വം പ്രസിഡൻറ് എൻ.ദയാനന്ദന്റെ വസതിയിൽ നിന്ന് തിരുവാഭരണവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തിച്ചു. തുടർന്ന് നടന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലും മേൽശാന്തി വാരണം ടി.ആർ.സിജിയും മുഖ്യകാർമ്മികരായി. കൊടിയേറ്റ് ദർശിക്കാനെത്തിയ മുഴുവൻ ഭക്തർക്കും അന്നദാനമുണ്ടായിരുന്നു. പള്ളിവേട്ട ഉത്സവ ദിനമായ 21 ന് രാവിലെ 6.30 ന് മകം ദർശനം, പൂരം ഉത്സവ ദിനമായ 22 ന് രാവിലെ 10.30 ന് കുട്ടികളുടെ പൂരം ഇടി . 23 ന് ആറാട്ടോടെ 10 ദിനരാത്രങ്ങൾ നീളുന്ന ഉത്സവത്തിന് കൊടിയിറങ്ങും