കുട്ടനാട്: മഹീന്ദ്രാ ഫിനാൻസ്, ചാരിറ്റി വേൾഡ് സംയുക്ത സംരംഭമായ മുട്ടാർ പ്രാഥമികാരോഗ്യകേന്ദ്ര സൗന്ദര്യവത്കരണ പദ്ധതി മഹീന്ദ്രാ ഫിനാൻസ് സൗത്ത് ഇന്ത്യാ സർക്കിൾ ഹെഡ് രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ് അദ്ധ്യക്ഷനായി. ചാരിറ്റി വേൾഡ് എക്സി. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി മുഖ്യപ്രഭാഷണവും മഹീന്ദ്രാ ഫിനാൻസ് കേരള എച്ച്.ആർ ഡയറക്ടർ തോമസ്.കെ.ജോസഫ് ആശംസാ പ്രസംഗവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ഫിലിപ്പ് ജേക്കബ് സ്വാഗതവും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുരമ്യ സനൽ നന്ദിയും പറഞ്ഞു.