ആലപ്പുഴ: വെള്ളക്കിണർ റസിഡന്റ്സ് അസോസിയേഷന്റെ 11-ാമത് വാർഷികം വെള്ളക്കിണർ ജംഗ്ഷന് സമീപം കല്യാൺവില്ലയിൽ നടന്നു. സ്റ്റേഡിയം വാർഡ് കൗൺസിലർ ബി.അജേഷ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ രക്ഷാധികാരി സുനിൽ ജോർജ് ആദരിച്ചു. പ്രതിനിധികൾക്കുള്ള ഉപഹാരവിതരണത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. പി.എച്ച്. ലത്തീഫ് (പ്രസിഡന്റ്), സതീഷ് കുമാർ സ്വാമീസ്, അഡ്വ.എസ്.മുരുകൻ, അഡ്വ.ദിലീപ് റഹ്മാൻ(വൈസ് പ്രസിഡന്റുമാർ), എ.ശിവൻപിള്ള (സെക്രട്ടറി), എ.എം.റഷീദ്, എ.ആർ.സജീർ, എ.ആർ.നൗഫൽ (ജോയിന്റ് സെക്രട്ടറിമാർ), ഇ.ബാലസുബ്രഹ്മണ്യപിള്ള(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അഡ്വ.ഗണേഷ് കുമാർ, ഇ.സൂര്യനാരായണപിള്ള, ഹാഷിം ബഷീർ, എസ്.കുമാരവേലു, എം.നാഗരാജ്, നളിനാംബാൾ ടീച്ചർ, ഡോ.സുൽഹാബീവി എന്നിവർ പ്രസംഗിച്ചു.