
ആലപ്പുഴ: ജില്ലയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് സൂചന നൽകുകയും, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിങ്ങോലി കാവിൽപടി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 21ന് നടന്ന മോഷണത്തിൽ പ്രതിയെ പിടിക്കുന്നതിന് നിർണായകമായ തെളിവ് മണംപിടിച്ച് കണ്ടെത്തുകയും ചെയ്ത ആലപ്പുഴ കെ-9 സ്‌ക്വാഡിലെ മികച്ച ട്രാക്കർ ഡോഗായ സച്ചിനും ഹാൻഡിലർമാരായ ശ്രീകാന്ത്, നിതിൻ, പ്രഭാഷ് എന്നിവർക്കും ഡി.ഐ.ജി യുടെ ഗുഡ് സർവീസ് എൻട്രി നൽകി.