മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് തല എം.എൽ.എ മെരിറ്റ് അവാർഡ് വിതരണവും തഴക്കര കോട്ടമുക്ക് -തടത്തിൽ ഗുരു മന്ദിരം - പൊയ്കകുളം - ഇറവങ്കര എൽ.പി.എസ് റോഡ് നിർമ്മാണ ഉദ്ഘാടനവും 16ന് വൈകിട്ട് 3ന് മന്ത്രി സജിചെറിയാൻ നിർവഹിക്കും. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. മുൻ എം.എൽ.എ ആർ. രാജേഷ്‌, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിരദാസ്‌ എന്നിവർ മുഖ്യാതിഥികളാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം സുജാത നന്ദിയും പറയും.