മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇ.ഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ 12 ദിവസത്തേക്കുള്ള സംരഭകത്വ പരിശീലനം ആരംഭിച്ചു. കേരള സംരംഭക വികസന ഇൻസ്റ്റിറ്റ്യൂട്ടാണ് നേതൃത്വം നൽകുന്നത്. പി.ടി.എ പ്രസിഡന്റ് കെ.ആർ. മുരളീധരൻ അദ്ധ്യക്ഷനായി. വ്യവസായ എക്സ്ടെൻഷൻ ഓഫീസർ ജെ. ചിത്ര കോഴ്സ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഷൈനി തോമസ്, വർഗീസ് പോത്തൻ, കൺവീനർമാരായ ഹരിപ്രസാദ്, അശ്വിക.ബി.അലക്സ് തുടങ്ങിയവർ സംസാരിച്ചു. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർക്കാർ വ്യവസായ വകുപ്പിന്റെ സർട്ടിഫിക്കറ്റും സംരംഭങ്ങൾക്കുള്ള തുടർ സഹായവും നൽകും.