uvais
എം.എച്ച് ഉവൈസ് നില്പ് സമരം ഉദ്ഘാടനം ചെയ്യുന്നു.

പൂച്ചാക്കൽ: അരൂക്കുറ്റി ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. ജില്ലാ ട്രഷറർ എം.എച്ച്. ഉവൈസ് ഉദ്ഘാടനം ചെയ്തു. സമര സമിതി കൺവീനർ എൻ.എ. സക്കരിയ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. സിയാദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ്, എം.എ. അലിയാർ, ഷിയാസ് പാണാവള്ളി തുടങ്ങിയവർ സംസാരിച്ചു. ഹസനുൽ ബന്ന, അഡ്വ. ഷബീർ അഹമ്മദ്, മെഹർഷിഫ, അസ്മ പൂച്ചാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.