ആലപ്പുഴ: നഗരസഭാ ആരോഗ്യ വിഭാഗം ഇന്നലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അരമന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫ്രീസറിൽ സൂക്ഷിച്ച ചിക്കൻ വറത്തത്, ന്യൂഡിൽസ്, വേവിച്ച ചിക്കൻ, കോളിഫ്‌ളവർ വറത്തത്, മുട്ടക്കറി ഗ്രേവി, പഴകിയ ഫ്രൈഡ്‌റൈസ്, ബീഫ് വറത്തത് എന്നിവയാണ് പിടിച്ചെടുത്തത്.

ആൽമിയ കുഴിമന്തി, അന്നം വെജിറ്റേറിയൻ, ബോബീസ് റെസ്റ്റോറന്റ്, പൂജാ റെസ്റ്റോറന്റ്, അഹലാൻ, വിജയഹോട്ടൽ, സാഫ്‌റോൺ, ഹോട്ടൽ സജി, കോയാസ് ടീ സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹോട്ടൽ സജിയുടെയും വിജയഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമാണന്ന് കണ്ടെത്തി. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ് എന്നിവരുടെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ എസ്. സതീഷ്,​ ഷാലിമ, ഷബീന എന്നിവർ പങ്കെടുത്തു.