
അമ്പലപ്പുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര ഷാനി സദനത്തിൽ ചന്ദ്രൻ - കനകമ്മ ദമ്പതികളുടെ മകൻ ഷാൻ കുമാറാണ് (36) മരിച്ചത്. ജെ.സി.ബി ഓപ്പറേറ്ററാണ്. പായൽക്കുളങ്ങര ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഹരിപ്പാട് ഭാഗത്ത് നിന്നെത്തിയ ടവേര കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഷാനെ സമീത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: രേഷ്മ. മക്കൾ: മിലൻ, ഷാരോൺ, ജാനകി. സഹോദരങ്ങൾ: ഷാലിമ, ഷാനി.